Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SeniorAdvocate

വീ​ട്ടു​കാ​രെ തോ​ക്കി​ൻ​മു​ന​യി​ൽ നി​ർ​ത്തി മോ​ഷ​ണം; 3.15 കോ​ടി​യു​ടെ ക​വ​ർ​ച്ച

കു​രു​ക്ഷേ​ത്ര: ഹ​രി​യാ​ന​യി​ലെ കു​രു​ക്ഷേ​ത്ര​യി​ൽ വീ​ട്ടു​കാ​രെ തോ​ക്കി​ൻ​മു​ന​യി​ൽ നി​ർ​ത്തി മോ​ഷ​ണം. സീ​നി​യ​ർ അ​ഭി​ഭാ​ഷ​ക​ൻ ബ​ൽ​വ​ന്ത് സിം​ഗ് വാ​ലി​യ​യു​ടെ വീ​ട്ടി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി​യെ​ത്തി​യ നാ​ലം​ഗ മു​ഖം​മൂ​ടി സം​ഘം പ​ണ​വും സ്വ​ർ​ണ​വും വെ​ള്ളി​യാ​ഭ​ര​ണ​ങ്ങ​ളും ലൈ​സ​ൻ​സു​ള്ള റി​വോ​ൾ​വ​റും ഉ​ൾ​പ്പെ​ടെ 3.15 കോ​ടി രൂ​പ​യു​ടെ വ​സ്തു​ക്ക​ൾ ക​വ​ർ​ന്നു.

വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ സം​ഘം ബ​ൽ​വ​ന്ത് സിം​ഗ് വാ​ലി​യ​യെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും കെ​ട്ടി​യി​ട്ട ശേ​ഷ​മാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. ലോ​ക്ക​റു​ക​ൾ തു​റ​ന്നി​ല്ലെ​ങ്കി​ൽ ദ​മ്പ​തി​ക​ളെ വെ​ടി​വെ​ച്ച് കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. മാ​ർ​ച്ച് 20ന് ​ഇ​തേ വീ​ട്ടി​ൽ ന​ട​ന്ന 50 ല​ക്ഷം രൂ​പ​യു​ടെ ക​വ​ർ​ച്ച​യ്ക്ക് പി​ന്നി​ലും ത​ങ്ങ​ളാ​ണെ​ന്ന് സം​ഘാം​ഗ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി.

അ​ന്ന് ഡി​ജി​റ്റ​ൽ ലോ​ക്ക​റു​ക​ൾ തു​റ​ക്കാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ലെ​ന്നും സം​ഘം പ​റ​ഞ്ഞു. ഇ​ത്ത​വ​ണ ലോ​ക്ക​റു​ക​ൾ തു​റ​പ്പി​ച്ചാ​ണ് പ​ണ​വും ആ​ഭ​ര​ണ​ങ്ങ​ളും മ​റ്റ് വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ളും ക​വ​ർ​ന്ന​ത്. 20 ല​ക്ഷം രൂ​പ​യും ര​ണ്ട് കി​ലോ​യോ​ളം സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും നാ​ല് കി​ലോ​യോ​ളം വെ​ള്ളി​യാ​ഭ​ര​ണ​ങ്ങ​ളും വെ​ള്ളി​പ്പാ​ത്ര​ങ്ങ​ളും വി​ഗ്ര​ഹ​ങ്ങ​ളും ലൈ​സ​ൻ​സു​ള്ള റി​വോ​ൾ​വ​റും തി​ര​ക​ളും ഉ​ൾ​പ്പെ​ടെ​യാ​ണ് സം​ഘം ക​വ​ർ​ന്ന​ത്.

ഇ​തി​ന് പു​റ​മെ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ളും സം​ഘം കൊ​ണ്ടു​പോ​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കു​ന്ന​തി​നാ​യി സം​ഘം വീ​ട്ടി​ലെ നാ​ല് സി​സി​ടി​വി കാ​മ​റ​ക​ളും ത​ക​ർ​ത്തു. തു​ട​ർ​ന്ന് വീ​ടി​ന്‍റെ പ്ര​ധാ​ന വാ​തി​ൽ പു​റ​ത്തു​നി​ന്ന് പൂ​ട്ടി​യ ശേ​ഷ​മാ​ണ് സം​ഘം ര​ക്ഷ​പ്പെ​ട്ട​ത്. അ​യ​ൽ​വാ​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ദ​മ്പ​തി​ക​ൾ കെ​ട്ട​ഴി​ച്ച് പു​റ​ത്തു​വ​ന്ന​ത്.

തു​ട​ർ​ന്ന് പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സും, ഫോ​റ​ൻ​സി​ക് സം​ഘ​വും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ക​വ​ർ​ച്ച​യ്ക്ക് പി​ന്നി​ലു​ള്ള സം​ഘ​ത്തെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

Latest News

Corehub Up